നൈജീരിയയില്‍ ബസ്സില്‍ പാസഞ്ചര്‍ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു

Update: 2023-03-10 04:56 GMT

അബുജ: നൈജീരിയയിലെ ലാഗോസില്‍ ബസ്സില്‍ പാസഞ്ചര്‍ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു. എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരെ ജോലിക്ക് കൊണ്ടുപോവുന്ന ബസ് ഇന്‍ട്രാ സിറ്റി ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ലാഗോസ് സ്‌റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി തലവന്‍ ഇബ്രാഹിം ഫാരിന്‍ലോയ് അറിയിച്ചു.

ബസ് ഡ്രൈവര്‍ ട്രെയിന്‍ സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരമണമായത്. പരിക്കേറ്റവരെല്ലാം ബസ്സില്‍ നിന്നുള്ളവരാണെന്നും ട്രെയിനിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ലെന്നും സ്‌റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി സെക്രട്ടറി പറഞ്ഞു. ട്രാഫിക്ക് നിയന്ത്രണങ്ങള്‍ പാലിക്കാത്തതുമൂലം പല നൈജീരിയന്‍ നഗരങ്ങളിലും അപകടങ്ങള്‍ പതിവാണ്. നൈജീരിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ലാഗോസില്‍ അപകടങ്ങള്‍ കൂടുതലാണ്.

Tags:    

Similar News