ഇഡി കേസിലും സിദ്ദീഖ് കാപ്പന് ജാമ്യം

Update: 2022-12-23 12:19 GMT

ന്യൂഡൽഹി: ഇഡി കേസിലും

സിദ്ദീഖ് കാപ്പന്

ജാമ്യം. നടപടിക്രമങ്ങൾ പൂര്‍ത്തിയായാല്‍ ജയില്‍ മോചിതനാവും.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. തുടര്‍ന്നാണ് ഇഡിയും കേസെടുത്തത്.