കശ്മീര്‍ പ്രതിഷേധ ട്വീറ്റ്: ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കേസ്
ആരോപണങ്ങള്‍ തള്ളിയ സൈന്യം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ പ്രകാരം ഷെഹ് ലയ്‌ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ന്യൂഡല്‍ഹി: പ്രത്യേകാവകാശം റദ്ദാക്കിയതിനു പിന്നാലെ ജമ്മുകശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിനു കശ്മീരി സാമൂഹിക പ്രവര്‍ത്തക ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി കേസെടുത്തു. ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലാണ് രാജ്യദ്രോഹം(ഐപിസി സെക്്ഷന്‍ 124 എ), മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍(153 എ), കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വം പ്രകോപനമുണ്ടാക്കല്‍(153), സമാധാനം തകര്‍ക്കല്‍(504), ഊഹാപോഹം പ്രചരിപ്പിക്കല്‍(505) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംസ്ഥാനത്തിന്റെ പ്രത്യേകാവകാശം എടുത്തുകളണത്തിനു പിന്നാലെ കശ്മീരില്‍ നിന്നു തിരിച്ചെത്തിയ ഷെഹ് ല റാഷിദ് സുരക്ഷാസേനയെ വിമര്‍ശിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നും ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പോലിസിനു യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നതെന്നാമിയുരുന്നു ട്വീറ്റിലെ പരാമര്‍ശം. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയ്ക്കു കീഴിലാണ്. സിആര്‍പിഎഫിന്റെ പരാതിയില്‍ ഒരു എസ്എച്ച്ഒയെ സ്ഥലംമാറ്റി. സര്‍വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല, സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ തട്ടിക്കൊണ്ടു പോവുന്നു. കുടുംബം തകിടം മറിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു.
ഷോപിയാന്‍ മേഖലയില്‍ നിന്നു നാലുപേരെ സൈന്യം ക്യാംപിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും പ്രദേശവാസികളെ ഭീതിപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചതായും ഷെഹ്‌ല ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ സൈന്യം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ പ്രകാരം ഷെഹ് ലയ്‌ക്കെതിരേ കേസെടുത്തിട്ടുള്ളത്.