നേതാക്കളുടെ അന്യായ അറസ്റ്റ്: പ്രതിഷേധം അലയടിച്ച് എസ് ഡിപിഐ ഹൈവേ ഉപരോധം

അന്യായമായ അറസ്റ്റിനെതിരേ ഇന്നലെ രാത്രി മുതല്‍ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. രാത്രി സെക്രട്ടേറയേറ്റിലേക്ക് നടത്തിയ പ്രതിഷേധം പോലിസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

Update: 2020-09-08 05:50 GMT

തിരുവനന്തപുരം: എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ അന്യായമായി അറസ്റ്റുചെയ്ത പാലക്കാട് നോര്‍ത്ത് പോലിസ് നടപടിക്കെതിരേ സംസ്ഥാന വ്യാപകമായി ശക്തമായി പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ പാത, എംസി റോഡ്് എന്നിവിടിങ്ങളില്‍ ഉപരോധം തുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലെ പ്രധാനപാതയാണ് ഇപ്പോള്‍ ഉപരോധിക്കുന്നത്. രാവിലെ 11 ന് അട്ടക്കുളങ്ങരയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ റോഡ് ഉപരോധിക്കുന്നത്.

കൊല്ലത്ത് ചിന്നക്കടയിലും ആലപ്പുഴയില്‍ ജനറല്‍ ആശുപത്രി ജങ്ഷനിലുമാണ് ഹൈവേ ഉപരോധിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ എംസി റോഡും കോട്ടയത്ത് ഗാന്ധി സ്‌ക്വയറിനു സമീപം എംസി റോഡും ഉപരോധിക്കുകയാണ്. ആലുവ (എറണാകുളം), ചാവക്കാട് (തൃശൂര്‍), വടകര (കോഴിക്കോട്), കല്‍പ്പറ്റ (വയനാട്), കുന്നുമ്മല്‍ (മലപ്പുറം), കാള്‍ട്ടെക്‌സ് ജങ്ഷന്‍ (കണ്ണൂര്‍), ഇരുമ്പുപാലം (ഇടുക്കി), ചന്ദ്രനഗര്‍ പിരിവുശാല (പാലക്കാട്) എന്നിവിടങ്ങളിലും ഉപരോധ സമരം ആരംഭിച്ചു. ഉപരോധം സമരം സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസം പാലക്കാട് നോര്‍ത്ത് എസ്‌ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യുവാക്കളെ കസറ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചതിനാണ് നേതാക്കളെ അറസ്റ്റുചെയ്തിരിക്കുന്നത്്. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച ചില യുവാക്കളെ പോലിസ് അറസ്റ്റുചെയ്തിരുന്നു.

അന്യായമായ അറസ്റ്റിനെതിരേ ഇന്നലെ രാത്രി മുതല്‍ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. രാത്രി സെക്രട്ടേറയേറ്റിലേക്ക് നടത്തിയ പ്രതിഷേധം പോലിസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, സജീവ് പൂന്തുറ, നിസാര്‍ പരുത്തിക്കുഴി നേതൃത്വം നല്‍കി. 

Tags:    

Similar News