'മരണക്കിടക്കയിലുള്ള ഉമ്മയെ കാണണം'; സുപ്രീംകോടതിയുടെ പരിഗണന കാത്ത് സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി

കഴിഞ്ഞ ദിവസം വീഡിയോ കോള്‍ ചെയ്യാന്‍ കാപ്പന് അനുമതി നല്‍കിയെങ്കിലും അബോധാവസ്ഥയില്‍ കഴിയുന്ന ഉമ്മയുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Update: 2021-02-03 10:20 GMT

ന്യൂഡല്‍ഹി: അബോധാവസ്ഥയില്‍ മരണക്കിടക്കയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇതുവരേയും പരിഗണനക്കെടുത്തിട്ടില്ലെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. സിദ്ദീഖ് കാപ്പന്റെ ഉമ്മയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേരള പത്ര പ്രവര്‍ത്തക യൂനിയന്‍(കെയു ഡബ്ല്യൂജെ) ജനുവരി 29നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം വീഡിയോ കോള്‍ ചെയ്യാന്‍ കാപ്പന് അനുമതി നല്‍കിയെങ്കിലും അബോധാവസ്ഥയില്‍ കഴിയുന്ന ഉമ്മയുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇടക്കാല ജാമ്യത്തിനായി ഹരജി നല്‍കിയിട്ടുണ്ടെന്ന് കപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യു ദി വയറിനോട് പറഞ്ഞു. ഹരജി പരിഗണനക്കായി ഇതുവരെ ലിസ്റ്റുചെയ്തിട്ടില്ല. ഫെബ്രുവരി 2 ചൊവ്വാഴ്ച കെയുഡബ്ല്യുജെ സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി.

അപേക്ഷ വ്യാഴാഴ്ച കേള്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. മാത്യു കൂട്ടിച്ചേര്‍ത്തു.

90 വയസുള്ള കിടപ്പിലായ മാതാവിന്റെ ആരോഗ്യനിലയും മകനെ കാണാനുള്ള അവസാന ആഗ്രഹവും ചൂണ്ടിക്കാട്ടിയാണ് കെഡബ്ല്യുജെ സുപ്രിം കോടതിയെ സമീപിച്ചത്.

നിലവിലെ ആരോഗ്യനില കണക്കിലെടുത്ത് മകന്റെ അറസ്റ്റിനെക്കുറിച്ചും തടങ്കലില്‍ വയ്ക്കുന്നതിനെക്കുറിച്ചും സിദ്ദീഖിന്റെ മാതാവിനെ ഇതുവരെ അറിയിച്ചിട്ടില്ല. മാത്രമല്ല, അവരുടെ ആരോഗ്യം വഷളായിട്ടുണ്ടെന്നും ബോധം വരുമ്പോഴെല്ലാം മകനെ കാണണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഹരജിയില്‍ സൂചിപ്പിച്ചു. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിന് കെ.യു.ഡബ്ല്യു.ജെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടുത്തിടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

Tags:    

Similar News