നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനപ്പരിശോധന ഹര്‍ജി സുപ്രിം കോടതി തളളി

കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വധശിക്ഷയില്‍നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Update: 2020-01-31 11:46 GMT

ന്യൂഡല്‍ഹി: വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രിം കോടതി തളളി. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വധശിക്ഷയില്‍നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിര്‍ഭയക്കേസിലെ പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. ആവശ്യമായ എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചാണ് ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു. മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടുന്നതില്‍ കോടതിക്കു പരിമിതിയുണ്ടെന്നും നടപടി ക്രമങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനേ കഴിയുവെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News