സൗദിയില്‍ മക്കയിലൊഴികെ ഇന്നു മുതല്‍ കര്‍ഫ്യൂ ഇളവ്

കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമുഹിക അകലം പാലിക്കണമെന്നും വീടുകളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും തിരിച്ചു വരുമ്പോഴം കൈകള്‍ കഴുകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. മുതിര്‍ന്നവരും കുട്ടികളും പുറത്തിറങ്ങുന്ന്ത ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-04-26 04:20 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂ നിയമത്തില്‍ നേരത്തെ നിരോധന മേര്‍പ്പെടുത്തിയ മക്കയിലെ ചില സ്ട്രീറ്റുകളില്‍ ഒഴികെ മറ്റെല്ലാ സ്ഥലത്തും ഇളവ് ഏര്‍പ്പെടുത്തി കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നു മുതല്‍ മെയ് 13 വരെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 5 മണിവരെയുള്ള സമയത്തേക്കാണ് ഇളവ് അനുവദിക്കുക.

ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ ചില്ലറ-മൊത്ത വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. മാളുകള്‍ക്കും ഇതേ കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മാളുകളിലുള്ള സിനിമാ ഹാളുകള്‍, വിനോദ കേന്ദ്രള്‍, ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയവക്കു അനുമതിയുണ്ടാവില്ല.

കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍, ഫാക്ടറികള്‍ തുടങ്ങിയവക്കും ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കര്‍ഫ്യൂ ഇളവ് സമയങ്ങളില്‍ പാര്‍ട്ടികളിലും പൊതുസ്ഥലങ്ങളിലും 5 പേരില്‍ കുടതല്‍ പേര്‍ ഒത്തു കൂടുന്നതിനു നിരോധനമുണ്ടാവും.

Tags: