'ഐക്യം ഊട്ടിയുറപ്പിക്കാന്‍' ആര്‍എസ്എസ്സിനൊപ്പം ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് കൈകോര്‍ക്കുന്നു

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ജംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന സയിദ് അര്‍ഷദ് മദനിയും ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയും അതാത് സമുദായങ്ങള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രൂപ രേഖ തയ്യാറാക്കുന്നതിനും ഇരുവരും ധാരണയിലെത്തിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-09-03 10:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 'ഐക്യവും യോജിപ്പും ഊട്ടിയുറപ്പിക്കാന്‍' തീവ്ര ഹിന്ദുത്വ സംഘടനയായ ആര്‍എസ്എസ്സിനൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ മുസ്‌ലിം പണ്ഡിത സഭയായ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് ധാരണയിലെത്തിയെന്ന് റിപോര്‍ട്ട്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ജംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന സയിദ് അര്‍ഷദ് മദനിയും ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയും അതാത് സമുദായങ്ങള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രൂപ രേഖ തയ്യാറാക്കുന്നതിനും ഇരുവരും ധാരണയിലെത്തിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

ഇരു സംഘടനകളേയും ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്നത് സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കാന്‍ ആര്‍എസ്എസിന്റെ ഉപ വിഭാഗമായ സമ്പര്‍ക്ക് വിഭാഗം തലവനും ബിജെപി മുന്‍ സംഘടനാ കാര്യ ജനറല്‍ സെക്രട്ടരിയുമായ റാം ലാലിനെ ചുമതലപ്പെടുത്തിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഭഗവതും മദനിയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. രാജ്യത്തെ മുസ്‌ലിം സമൂഹം ഭയപ്പെടേണ്ടതില്ലെന്നും സംഘ് പ്രത്യയ ശാസ്ത്രം മുസ്‌ലിംകളെ വേറിട്ട് കാണുന്നില്ലെന്നും ഭഗവത് മദനിക്ക് ഉറപ്പു നല്‍കിയതായാണ് റിപോര്‍ട്ട്.

തേജസ് ന്യൂസ് യൂറ്റിയൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആള്‍ക്കൂട്ടക്കൊല, അസമിലെ പൗരത്വ പട്ടിക, ഭയം എന്നീ മൂന്നു കാര്യങ്ങളാണ് അര്‍ഷദ് മദനി യോഗത്തില്‍ ഉന്നയിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വീര്‍ സവര്‍ക്കറുടേയും എംഎസ് ഗോള്‍വാക്കറുടേയും പ്രത്യയശാസ്ത്രത്തെ താന്‍ അംഗീകരിക്കുന്നില്ലെന്ന് തുറന്നടിച്ച മദനി നിലവിലുള്ള ഭയത്തിന്റേയും ശത്രുതയുടേയും അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി. ഒന്നര വര്‍ഷം മുമ്പ് പദ്ധതിയിട്ട ഈ കൂടിക്കാഴ്ച തിരഞ്ഞെടുപ്പും മറ്റു തിരക്കുകളും മൂലം വൈകുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.ആര്‍എസ്എസ്, ബിജെപി നേതൃനിരയിലെ 150 ഓളം പങ്കെടുക്കുന്ന സമന്വയ് ബൈഠക് അടുത്തയാഴ്ച രാജസ്ഥാനിലെ പുഷ്‌ക്കറില്‍ നടക്കാനിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. മുന്നോട്ട് നോക്കേണ്ടതെന്നും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് ജീവിക്കുകയെന്നതാണ് ഹിന്ദുത്വം അര്‍ത്ഥമാക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ബാബരിയും ജമ്മു കശ്മീര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ചയായില്ല. ഇന്ത്യയിലെ മുസ് ലിം കലാലയങ്ങളില്‍ മുന്‍നിരയിലുള്ള ദയുബന്ദിലെ ദാറുല്‍ ഉലൂമിലെ പണ്ഡിതര്‍ ചേര്‍ന്ന് 1919ല്‍ രൂപം നല്‍കിയ സംഘടനയാണ് ഇംഇയത്തുല്‍ ഉലമായെ ഹിന്ദ്.

Tags:    

Similar News