എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം
ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് വെട്ടേറ്റത്. കാറിൽ പിന്തുടർന്ന ആർഎസ്എസ് സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റിറ്റുണ്ട്. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് വെട്ടേറ്റത്. കാറിൽ പിന്തുടർന്ന ആർഎസ്എസ് സംഘം പിന്നിൽ നിന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഷാനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്തിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.