പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തല്‍: ലോക ജനാധിപത്യ സൂചികയില്‍ ഇന്ത്യ 53ാം സ്ഥാനത്ത്

'തെറ്റായ ജനാധിപത്യം' എന്ന വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Update: 2021-02-04 07:31 GMT

ന്യൂഡല്‍ഹി: ലോക ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിറകിലേക്ക്. നിലവിലുണ്ടായിരുന്ന റാങ്കിങില്‍ നിന്നും രണ്ട് സ്ഥാനങ്ങള്‍ കുറഞ്ഞ് 53ാമതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഇകണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് തയ്യാറാക്കിയ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. ജനാധിപത്യ വിരുദ്ധ നടപടികളും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളുമാണ് ലോകത്തെ 167 രാജ്യങ്ങളിലെ ജനാധിപത്യ സൂചികയില്‍ ഇന്ത്യയെ പിറകോട്ടടിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്ഥാനം ജനാധിപത്യ സൂചികയില്‍ ഓരോ വര്‍ഷവും പിറകോട്ട് പോകുകയാണ്.


ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 2019 ല്‍ 6.9 ആയിരുന്നത്. 6.61 ആയി കുറഞ്ഞു. 2014 ല്‍ 7.92 ആയിരുന്ന സ്‌കോര്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് കുറയാന്‍ തുടങ്ങിയത്. ആഗോള ഭരണനിരക്ക് 27 ല്‍ നിന്ന് (2014 ല്‍) 53 ആം സ്ഥാനത്തേക്ക് ഇടിഞ്ഞു.


ലോകത്തെ 167 രാജ്യങ്ങളില്‍ 23 രാജ്യങ്ങളെ സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യങ്ങളായും 52 എണ്ണം തെറ്റായ ജനാധിപത്യ രാജ്യങ്ങളായും 35 ഹൈബ്രിഡ് ഭരണകൂടങ്ങളായും 57 സ്വേച്ഛാധിപത്യ ഭരണകൂടങ്ങളായും റിപോര്‍ട്ട് തരംതിരിക്കുന്നു. 'തെറ്റായ ജനാധിപത്യം' എന്ന വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലും തായ്‌ലന്‍ഡിലും 'അധികാരികളുടെ ജനാധിപത്യ പിന്മാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളും അവരുടെ ആഗോള റാങ്കിംഗില്‍ കൂടുതല്‍ ഇടിവിന് കാരണമായി' എന്ന് റിപോര്‍ട്ട് പറയുന്നു.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'ഇന്ത്യന്‍ പൗരത്വം എന്നതിലേക്ക് മതപരമായ ഘടകം കൂട്ടിട്ടേര്‍ത്തു. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ മതേതര അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നതായും ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. സാമ്പത്തികം, വാണിജ്യ ഗവേഷണം, പ്രവചനം, വിശകലനം എന്നിവയ്ക്കുള്ള ലോകത്തെ ഒന്നാം നിര ഏജന്‍സിയാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്.




Tags: