അപരന്റെ പേര് പറഞ്ഞല്ല സംഘടിക്കേണ്ടത്, മതനേതാക്കള്‍ വിഭാഗീയതയുടെ വിത്ത് വിതയ്ക്കരുത്: ഫ്രാന്‍സീസ് മാര്‍പ്പാപ്പ

മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്.

Update: 2021-09-13 07:06 GMT

ബുഡാപെസ്റ്റ്: മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ, ജൂത മതനേതാക്കളോട് സംസാരിക്കുമ്പോഴാണ് മാര്‍പ്പാപ്പ മതനേതാക്കള്‍ക്ക് ഉപദേശം നല്‍കിയത്.

മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, ദൈവത്തിന്റെ പേരിലാണ് സംഘടിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകുകയാണ് വേണ്ടത്. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്താണ് നില്‍ക്കേണ്ടതെന്നും ഫ്രാന്‍സീസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

Tags:    

Similar News