സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തല്‍സമയ സംപ്രേഷണത്തിലേക്ക്; തുടക്കം സെപ്തംബര്‍ 27ന്

Update: 2022-09-21 07:46 GMT

ന്യൂഡല്‍ഹി: സെപ്തംബര്‍ 27 മുതല്‍ ഭരണാഘടനാ ബെഞ്ചിലെ കേസുകളുടെ വാദം തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രിം കോടതി തീരുമാനിച്ചു. തുടക്കത്തില്‍ യുട്യൂബില്‍ സംപ്രേഷണം ചെയ്യും. പിന്നീട് സ്വന്തം പ്ലാറ്റ്‌ഫോം വികസിപ്പിച്ച് അതുവഴി പുറത്തുവിടും. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനം.

എന്‍ഐസിയുടെ വെബ്കാസ്റ്റ് പോര്‍ട്ടലില്‍ മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ദിവസം സുപ്രിം കോടതി അതിന്റെ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

അതിനിടെ, ഇന്നലെ നടന്ന ഫുള്‍ കോര്‍ട്ട് മീറ്റിംഗില്‍, വിചാരണയ്ക്കായി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനത്തില്‍ മാറ്റം വരുത്താനും കോടതി തീരുമാനിച്ചു.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ പുതിയ കാര്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ചൊവ്വാഴ്ച ഉച്ചയ്ക്ക് കേള്‍ക്കാത്ത പുതിയ കാര്യങ്ങള്‍ ബുധന്‍, വ്യാഴം ഉച്ചകഴിഞ്ഞശേഷം വാദം കേള്‍ക്കും.

പുതിയ ലിസ്റ്റിംഗ് പാറ്റേണ്‍ കെട്ടിക്കെടുക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News