പ്രസിഡന്റ് പലായനം ചെയ്തു, രാജ്യത്ത് പ്രതിഷേധം ശക്തം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

Update: 2022-07-13 06:45 GMT

കൊളംബോ: പ്രസിഡന്റ് ഗോതബയ രാജപക്‌സെ മാലദ്വീപിലേക്ക് പലായനം ചെയ്തതിനു തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് പ്രഖ്യാപനം നടത്തിയത്.

പ്രസിഡന്റ് രാജ്യത്തിന് പുറത്തായതിനാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

രാജപക്‌സെ ഇന്ന് രാജിവയ്ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം വ്യോമസേനയുടെ വിമാനത്തില്‍ ഭാര്യയോടും അംഗരക്ഷകര്‍ക്കുമൊപ്പം മാലദ്വീപിലേക്ക് കടന്നത്. വാഗ്ദാനം ചെയ്തതുപോലെ പ്രസിഡന്റ് രാജി വയ്ക്കാത്തിനെത്തുടര്‍ന്ന് പ്രക്ഷേഭം രൂക്ഷമായി.

പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കയറാനും ശ്രമിക്കുന്നുണ്ട്. അവരെ പിരിച്ചുവിടാന്‍ പട്ടാളം കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രസിഡന്റ് രാജപക്‌സെയെയും ഭാര്യയെയും അംഗരക്ഷകരെയും മാലിദ്വീപില്‍ പോലിസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക കൊണ്ടുപോയി. 

Tags: