പോപുലര്‍ ഫ്രണ്ട് ജനാവകാശ സമ്മേളനം ഞായറാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജനാവകാശ സമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും

Update: 2019-09-27 13:04 GMT

ന്യൂഡല്‍ഹി: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി ഞായറാഴ്ച ഡല്‍ഹിയില്‍ ജനാവകാശ സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റുക എന്നതാണ് സംഘപരിവാറിന്റെ ആത്യന്തിക ലക്ഷ്യം. ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങളായ ഭരണഘടന, ബഹുസ്വരത, ഫെഡറലിസം എന്നിവയെ മാറ്റിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട് ഡല്‍ഹിയിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വഴി ജനങ്ങള്‍ക്കിടയില്‍ ഭയവും വെറുപ്പുമാണ് ഭരണകൂടത്തിന്റെ മറവില്‍ ആര്‍എസ്എസ് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.     ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജനാവകാശ സമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സഫറുല്‍ ഇസ് ലാം ഖാന്‍(ചെയര്‍മാന്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍), ഫാദര്‍ സുസൈ സെബാസ്റ്റ്യന്‍, ഡോ. മുഫ്തി മുകര്‍റം അഹമ്മദ്(ഷാഹി ഇമാം, ഫത്തേപുര്‍ മസ്ജിദ്), യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി(സന്യാസി, അയോധ്യ), മുഫ്തി ഹനീഫ് അഹ്‌റാര്‍, അശോക് ഭാരതി, ശഫീഖുര്‍റഹ്മാന്‍ ബര്‍ഖ് എംപി, മൗലാനാ സയ്യിദ് ഖലീലുര്‍റഹ്്മാന്‍ സജ്ജാദ് നുഹ്മാനി(ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), പ്രഫ. ബല്‍ജിന്ദര്‍ സിങ്, അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്(ദേശീയ വൈസ് പ്രസിഡന്റ്, എസ്ഡിപിഐ), അനീസ് അഹമ്മദ്(പോപുലര്‍ ഫ്രണ്ട്), ലുബ്‌ന മിന്‍ഹാജ്(നാഷനല്‍ വിമന്‍സ് ഫ്രണ്ട്), എസ് എം അന്‍വര്‍ ഹുയ്ന്‍, എം എസ് സാജിദ്(പ്രസിഡന്റ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Similar News