പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു

ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.90 ആണ് വില. കോഴിക്കോട് 73.22ഉം തിരുവനന്തപുരത്ത് 74.20 ആണ് വില.

Update: 2019-01-21 06:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില നാലാംദിവസവും കൂടി. ഞായറാഴ്ച പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.90 ആണ് വില. കോഴിക്കോട് 73.22ഉം തിരുവനന്തപുരത്ത് 74.20 ആണ് വില.

ഡല്‍ഹിയില്‍ പെട്രോളിന് 70.95 രൂപയായും ഡീസലിന് 65.45 രൂപയായും ഉയര്‍ന്നു. തുടര്‍ച്ചയായി നാലാംദിവസമാണ് വില വര്‍ധന. വ്യാഴാഴ്ച പെട്രോളിന് 13-14 പൈസയും ഡീസലിന് 18-20 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ വെള്ളിയാഴ്ച പെട്രോളിന് എട്ട് പൈസയും ഡീസലിന് 19-20 പൈസയും കൂട്ടി. ശനിയാഴ്ച പെട്രോളിന് 17-18 പൈസയും ഡീസലിന് 19-21 രൂപയും വര്‍ധിപ്പിച്ചിരുന്നു.

Tags:    

Similar News