പെട്രോളിനും ഡീസലിനും വില വീണ്ടും കുറഞ്ഞു
2018ലെ അവസാനദിനമായ തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.56 രൂപയായിരുന്നു. ഇന്ന് പെട്രോള്‍ വില 70.38ല്‍ എത്തിനില്‍ക്കുകയാണ്. ഡീസല്‍ 66.26 രൂപയുണ്ടായിരുന്നത് 66.06 ആയി കുറഞ്ഞിട്ടുണ്ട്.
കോഴിക്കോട്: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുകയും വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ രൂപ ശക്തിപ്രാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന വില കുറയുന്നു. ചൊവ്വാഴ്ച രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 17 പൈസയോളം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 68.5 രൂപയായി കുറഞ്ഞു. നേരത്തേ 68.84 ആയിരുന്നു. ഡീസല്‍ വില 63.86 രൂപയില്‍നിന്ന് 62.66 രൂപയായി. മുംബൈയില്‍ 74.30 രൂപയില്‍നിന്ന് 74.47 രൂപയായി. ഡീസല്‍ വില 65.76 രൂപയില്‍നിന്ന് 65.56 ആയി.
2018ലെ അവസാനദിനമായ തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.56 രൂപയായിരുന്നു. ഇന്ന് പെട്രോള്‍ വില 70.38ല്‍ എത്തിനില്‍ക്കുകയാണ്. ഡീസല്‍ 66.26 രൂപയുണ്ടായിരുന്നത് 66.06 ആയി കുറഞ്ഞിട്ടുണ്ട്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കഴിഞ്ഞ വര്‍ഷം 19 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍, തിങ്കളാഴ്ച നേരിയ തോതില്‍ വര്‍ധിച്ച് ബാരലിന് 54 ഡോളറിലെത്തിയിരുന്നു. രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് 2018ല്‍ വില താഴ്ന്നത്. ഈ വര്‍ഷം ഒരവസരത്തില്‍ വില വീപ്പയ്ക്ക് 86.74 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. വില 100 കടക്കുമെന്ന് പോലും കരുതിയതാണെങ്കിലും ഒപക് ഇതര എണ്ണ വിതരണ രാജ്യങ്ങള്‍ വിപണയിലേക്ക് വന്‍ തോതില്‍ ഇന്ധനം ഒഴുക്കിയതോടെ വില താഴുകയായിരുന്നു. ആഗോള വിപണിയില്‍ വില കുറഞ്ഞതോടെ ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തും വില കുറഞ്ഞു വരികയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വില കുറയാന്‍ കാരണമായിട്ടുണ്ട്്. രണ്ടര മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയുമാണ് കുറഞ്ഞത്.
