ക്വാറന്റൈന്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐഷ സുല്‍ത്താനയ്ക്ക് നോട്ടിസ്

ചോദ്യം ചെയ്യലിനായി നല്‍കിയ ഇളവുകള്‍ ഐഷ ദുരുപയോഗം ചെയ്‌തെന്നും ദ്വീപിലെ കൊവിഡ് രോഗികളെ പാര്‍പ്പിച്ച ഇടങ്ങള്‍ സന്ദര്‍ശിച്ചെന്നുമാണ് നോട്ടിസില്‍ ആരോപിച്ചിരിക്കുന്നത്.

Update: 2021-06-22 15:06 GMT
കവരത്തി: ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ്.ലക്ഷദ്വീപ് കലക്ടര്‍ ആണ് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി നല്‍കിയ ഇളവുകള്‍ ഐഷ ദുരുപയോഗം ചെയ്‌തെന്നും ദ്വീപിലെ കൊവിഡ് രോഗികളെ പാര്‍പ്പിച്ച ഇടങ്ങള്‍ സന്ദര്‍ശിച്ചെന്നുമാണ് നോട്ടിസില്‍ ആരോപിച്ചിരിക്കുന്നത്.


പുറത്തു നിന്നെത്തി ദ്വീപ് വാസികളുമായി ഇടപഴകിയെന്നും നോട്ടിസിലുണ്ട്. ക്വാറന്റൈന്‍ ലംഘനം തുടര്‍ന്നാല്‍ കേസെടുക്കുമെന്ന ഭീഷണിയും നോട്ടിസിലുണ്ട്. അതേസമയം, രാജ്യദ്രോഹക്കേസില്‍ ഐഷയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. ഐഷയെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് പോലിസിന് ലഭിച്ച നിയമോപദേശം. വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കും. തെളിവ് ശേഖരണത്തിന് ശേഷം ഐഷയെ വീണ്ടും വിളിപ്പിക്കാനാണ് നീക്കം

Tags:    

Similar News