നാറ്റൊ സൈന്യത്തിന്റെ ഒഴിഞ്ഞുപോക്ക് അന്ത്യത്തിലേക്ക്; താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചു

Update: 2021-08-29 05:42 GMT

കാബൂള്‍: നാറ്റൊ സൈന്യം രാജ്യം വിടേണ്ട ദിവസം അടുക്കുകയും മിക്കവാറും രാജ്യങ്ങളുടെ സൈന്യങ്ങള്‍ നാടുവിടുകയും ചെയ്ത സാഹചര്യത്തില്‍ താലിബാന്‍ കാബൂള്‍ വിമാനത്താവളം അടച്ചുപൂട്ടി. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അഫ്ഗാന്‍കാരെ തടയുന്നതിന്റെ ഭാഗമാണ് നടപടി.

വിമാനത്താവളത്തിലേക്ക് പോകുന്ന നിരത്തില്‍ താലിബാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. രാത്രി കാഴ്ച നല്‍കുന്ന കണ്ണടകളടക്കമുള്ള ഉപകരണങ്ങളുമായി യൂണിഫോമിലുള്ള താലിബാന്‍ സൈന്യം ചെക്ക് പോസ്റ്റുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ട്. 

ആഗസ്ത് 31 സമയപരിധി പാലിക്കുന്നതിന്റെ ഭാഗമായി യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക വിമാനങ്ങള്‍ കാബൂളിലെത്തിയിരുന്നു. അവ സൈനികരുമായി തിരിച്ചുപോയി.

ഇറ്റലിയുടെ സൈനികരെ ഒഴിപ്പിക്കുന്ന വിമാനം കഴിഞ്ഞ ദിവസം റോമിലെ ലിയനാര്‍ഡൊ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങി.

കാബൂള്‍ വിമാനത്താവളത്തില്‍ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ശനിയാഴ്ച മുന്നറിയിപ്പു നല്‍കി. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഐഎസ്‌ഐഎസ്- കെപിയാണ് ആക്രമണത്തിനു പിന്നില്‍. 

Tags:    

Similar News