നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും
നാളെ രാവിലെ ആറുമണി മുതല്‍ 24 മണിക്കൂറാണ് പണിമുടക്കുന്നത്. അത്യാഹിതവിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തില്‍നിന്ന് ഒവിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്കുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. നാളെ രാവിലെ ആറുമണി മുതല്‍ 24 മണിക്കൂറാണ് പണിമുടക്കുന്നത്. അത്യാഹിതവിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തില്‍നിന്ന് ഒവിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്കുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റപരീക്ഷയാക്കും. ഇതിന്റെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും പരിഗണിക്കുക. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധകുത്തിവയ്പുകള്‍ക്കും മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം. പുതിയ ബില്ലോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാവും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്രബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണമെന്നും ബില്ല് വ്യവസ്ഥചെയ്യുന്നു.
ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായി അലോപ്പതി ചികില്‍സ നടത്താമെന്ന വ്യവസ്ഥ പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ ബില്ലില്‍നിന്ന് ഒഴിവാക്കയിരുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് നേരത്തേ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും ലാപ്‌സായിരുന്നു. രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന നിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഈ ബില്‍ പാസാക്കിയതോടെയാണ് സമരവുമായി ഡോക്ടര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

