മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.

Update: 2021-03-02 11:14 GMT
കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷ് എംഎല്‍എയും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. 2009ലെ കേസിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസില്‍ കോഴിക്കോട് ജെ.സി.എം കോടതിയാണ് ഇവരെ 14 ദിവസത്തേക്ക് ജയിലിലടച്ചത്.


എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. ഇവരോടൊപ്പം സമരത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.




Tags:    

Similar News