മരട് ഫ്‌ളാറ്റ്: സുപ്രിംകോടതി വിധിയെ പിന്തുണച്ച് വിഎസ്, നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം

മരട് ഫ്‌ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് ഫ്‌ളാറ്റ് പൊൡക്കുന്നതിനെ അനുകൂലിച്ച് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. മരട് വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഎസ്സിന്റെയും പ്രതികരണമുണ്ടായിരിക്കുന്നത്.

Update: 2019-09-17 04:56 GMT

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധിയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. മരട് ഫ്‌ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് ഫ്‌ളാറ്റ് പൊൡക്കുന്നതിനെ അനുകൂലിച്ച് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. മരട് വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഎസ്സിന്റെയും പ്രതികരണമുണ്ടായിരിക്കുന്നത്. മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രിംകോടതി വിധിയുണ്ടായിട്ടുള്ളത് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍, നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയും അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും പിന്നീടത് വിറ്റഴിക്കുകയുമാണ് ഒരുകൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. നിര്‍മാതാക്കള്‍ക്കും വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുകയും വേണം. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണനതന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ളാഇത്തരത്തില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്.

നിര്‍മാണത്തിന്റെയും വിറ്റഴിക്കലിന്റെയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും പിന്നീട് നിയമനടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ബാധ്യത പൊതുജനമേറ്റെടുക്കണമെന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനില്‍ക്കലാവും. ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമനടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News