മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി:അയോഗ്യതാ നടപടികള്‍ നിര്‍ത്തി വയ്ക്കണം;ഹരജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

Update: 2022-07-11 09:21 GMT

മുംബൈ:മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹരജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി.ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്നും,ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കോടതി വിധി വരുന്നത് വരെ അയോഗ്യത നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.

ഉദ്ദവ് താക്കറെയോടൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.നിലവില്‍ ഉദ്ദവ് പക്ഷത്തുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യവുമായി ഷിന്‍ഡേയും വിമതരെ പുറത്താക്കണമെന്ന് ആവശ്യവുമായി താക്കറെ പക്ഷവും രംഗത്തുണ്ട്.

സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് പരിഗണിക്കാനായി നേരത്തെ മാറ്റിവെച്ചിരുന്നെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.ഈ സാഹചര്യത്തില്‍ ഉദ്ദവ് താക്കറെ പക്ഷത്തിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് മുന്‍പാകെ ഹരജികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയം ഭരണഘടന ബെഞ്ചാണ് പരിഗണിക്കുകയെന്നും അതിന് സമയമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഷിന്‍ഡെയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച നടപടിക്കെതിരായ ഹരജികളും ഇപ്പോള്‍ കോടതി പരിഗണനയിലുണ്ട്.




Tags:    

Similar News