എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി: ക്ഷേമ പെന്‍ഷന്‍ 2500 ആക്കും; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍
40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക. എല്‍ഡിഎഫ് പ്രകടനപത്രിക ഏകെജി സെന്ററില്‍ കണ്‍വീനര്‍ എ വിജയരാഘവന്‍ പുറത്തിറക്കി. അടുത്ത വര്‍ഷം ഒന്നര ലക്ഷം പേര്‍ക്ക് വീടു നല്‍കും. 60000 കോടി രൂപ പശ്ചാത്തല സൗകര്യവികസനത്തിനായി വിനിയോഗിക്കും. 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വര്‍ഷം തോറും പ്രോഗസ് റിപോര്‍ട്ട് പുറത്തിറക്കും. തീരദേശത്തിന് 5000 കോടിയുടെ പാക്കേജ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
റബറിന് ഘട്ടം ഘട്ടമായി താങ്ങുവില 250 ആക്കും, കാര്‍ഷിക വരുമാനം 50 ശതമാനമായി ഉയര്‍ത്തും, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 15 ലക്ഷം വരെ വായ്പ, സംസ്ഥാനത്ത് 10000 കോടിയുടെ നിക്ഷേപം, 45 ലക്ഷം കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 900 നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയിലുള്ളത്. മൈക്രോ പ്ലാനിങ്, പര്‍ശ്വവല്‍കൃതര്‍ എന്നീ സംജ്ഞയില്‍ നിന്നാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.