ലൗ ജിഹാദിനെതിരേ നിയമം; വിഷം വമിപ്പിക്കുന്ന തീവ്രഹിന്ദുത്വ ആശയങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക
ഇസ്‌ലാമിക ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു
തിരുവനന്തപുരം: വിഷം വമിപ്പിക്കുന്ന തീവ്രഹിന്ദുത്വവര്‍ഗ്ഗീയ ആശയങ്ങളുമായി എന്‍ഡിഎ പ്രകടന പത്രിക. വര്‍ഗ്ഗീയ താല്‍പര്യങ്ങളില്‍ ഊന്നിയ ഇസ്‌ലാമിക ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും ലൗ ജിഹാദിനെതിരേ നിയമനിര്‍മാണം നടത്തുമെന്നും ഇന്ന് പുറത്തിറക്കിയ എന്‍ഡിഎ പ്രകടന പത്രികയില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിരോധനം, മത സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമപ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന തീവ്രവാദപ്രചാരണം തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പത്രികയില്‍ പറയുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കും. കടല്‍ത്തീരം കള്ളക്കടത്തുകാരും ഭീകരവാദികളും ഉപയോഗപ്പെടുത്തുന്നത് തടയും. മത തീവ്രവാദ സംഘടനകളിലേക്കും ഭീകരപ്രവര്‍ത്തനങ്ങളിലേക്കും യുവാക്കള്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട്് ചെയ്യപ്പെടുന്നത് തടയാന്‍ ജനപങ്കാളിത്തത്തോടെ ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധവും തീര്‍ക്കും.
പ്രകടന പത്രികയുമായോ, തിരഞ്ഞെടുപ്പുമായോ ബന്ധമില്ലാത്ത മാറാട് കേസ്് വിശദാംശങ്ങള്‍ സിബിഐക്ക് കൈമാറുമെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ പത്രികയില്‍ പറയുന്നു. മാറാട് കേസിന് പിന്നിലെ ഗൂഢാലോചന, തീവ്രവാദ പങ്ക്, സംസ്ഥാനാന്തര ബന്ധം എന്നിവയെക്കുറിച്ചുള്ള അന്വേഷണരേഖകള്‍ സിബിഐക്ക് കൈമാറുമെന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നു. ഭീകരവാദ വിമുക്ത കേരളം സൃഷ്ടിക്കുമെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും പത്രികയില്‍ പറയുന്നു. മാപ്പിള ലഹളകാലത്ത് നിരപരാധികളെ കൊന്നുതള്ളിയ തുവ്വോര്‍ കിണര്‍ ചരിത്ര സ്മാരകമാക്കും. ആര്‍എസ്എസ് നേതാവ് പി മാധവ്ജി സ്മാരക വേദ-തന്ത്രപഠന കേന്ദ്രം ആരംഭിക്കും. ധൈഷണിക രംഗത്ത് ആര്‍എസ്എസ് ആചാര്യന്‍ പി പരമേശ്വരന് നല്‍കിയ സംഭാവനകള്‍ സമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന കര്‍മ്മപദ്ധതികളാക്കുന്നതിന് തിരുവനന്തപുരത്ത് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. കേരളത്തില്‍ സാംസ്‌കാരിക സര്‍വകലാശാല ആരംഭിക്കും. വിശ്വകര്‍മജയന്തി തൊഴില്‍ദിനമായി അംഗീകരിച്ച് അവധി പ്രഖ്യാപിക്കും. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ആയൂര്‍വേദം, കൂടിയാട്ടം, കൂത്ത്, ചുമര്‍ചിത്രകല, വേദാന്തം, ജ്യോതിശാസ്ത്രം, തന്ത്രശാസ്ത്രം തുടങ്ങിയ കേരളത്തിന്റെ സവിശേഷ മേഖലകളില്‍ വിശേഷപഠനാര്‍ഥം ഗവേഷണകേന്ദ്രം ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ നവവിദ്യാഭ്യാസ പദ്ധതിക്കനുസൃതമായി സര്‍വകലാശാല നിയമം പരിഷ്‌കരിക്കുമെന്നും പത്രികയില്‍ പറയുന്നു.
പ്രകടനപത്രികയില്‍ ശബരിമല- എന്ന പ്രത്യേക തലക്കെട്ടില്‍, ശബരിമലയുടെ സമഗ്ര വികസനത്തിന് അതോരിറ്റി രൂപീകരിക്കുമെന്നും ശബരിമല ആചാരസംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്നും പറയുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സംരക്ഷണം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ചുമതലയില്‍ കൊണ്ടുവരും. മുന്നാക്ക സമുദായങ്ങളിലെ സംരംഭകര്‍ക്ക്് പരിശീലനവും ധനസഹായവും നല്‍കും. പൊതു-സ്വകാര്യ പങ്കാളിത്തതോടെ കൂടുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രകടനപത്രകയില്‍ പറയുന്നു.

