മൂന്നാറില്‍ മണ്ണിടിച്ചില്‍; ഒരു മരണം, ഒരാളെ കാണാതായി

ഫയര്‍ ഫോഴ്‌സും പോലിസും റവന്യു ഉദ്യോഗസ്ഥരും ദുരന്ത പ്രതികരണ സേനയും തിരച്ചില്‍ തുടരുകയാണ്

Update: 2019-10-09 05:33 GMT

മൂന്നാര്‍: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാാതായി. നിര്‍മാണത്തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ഉദയനാണു മരിച്ചത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തി നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ചയാണ് അപകടം. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പാറ നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളികളായ ഉദയന്‍, കമല്‍ എന്നിവരെ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഉദയന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കണ്ടെടുക്കുകയായിരുന്നു. റോഡിന്റെ ഒരുകിലോമീറ്റര്‍ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സും പോലിസും റവന്യു ഉദ്യോഗസ്ഥരും ദുരന്ത പ്രതികരണ സേനയും തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പരിക്കേറ്റ പട്ടാമ്പി സ്വദേശി സുധീര്‍, ചിന്നന്‍, ഭാഗ്യരാജ് എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കനത്ത മഴയും കോടമഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രണ്ടുമാസംമുമ്പ് വലിയ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായതെന്നു പ്രദേശവാസികള്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.



Tags: