ലക്കിടി: ജലീലിന് വെടിയേറ്റത് തലയുടെ പിന്‍ഭാഗത്ത്

തലയുടെ പിന്നിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി പിളര്‍ന്നു. ജലീല്‍ തല്‍ക്ഷണം മരിച്ചു വെന്നാണ് നിഗമനം.

Update: 2019-03-07 08:50 GMT

കല്‍പറ്റ: ഏറ്റുമുട്ടലിനിടെ ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടുവെന്ന് പോലിസ് പറയുന്ന സിപി ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. തലയുടെ പിന്‍ ഭാഗത്തും തോളിലുമാണ് യുവാവിന് വെടിയേറ്റത്. തലയുടെ പിന്നിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി പിളര്‍ന്നു. ജലീല്‍ തല്‍ക്ഷണം മരിച്ചു വെന്നാണ് നിഗമനം.

ഒപ്പമുണ്ടായിരുന്ന യുവാവിന് വെടിയേറ്റതായി പറയുന്നുണ്ടെങ്കിലും ആളെക്കുറിച്ച് ഇതു വരെ വിവരമില്ല.വെടിയേറ്റ രണ്ടാമന്‍ കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നാണ് പോലിസ് പറയുന്നത്. ഉപവന്‍ റിസോര്‍ട്ടിന്റെ പിന്നില്‍ വനത്തിലേക്കുള്ള വഴിയിലെ തേയിലത്തോട്ടത്തില്‍ ചോരപ്പാടുകള്‍ കാണാനുണ്ട്.

റിസോര്‍ട്ടിലെത്തിയ യുവാക്കള്‍ പോലിസിനു നേരെ തുരുതുരാ നിറയൊഴിച്ചുവെന്നാണ് പോലിസ് പറയുന്ന്. യുവാക്കളുടെ കയ്യില്‍ എകെ 47തോക്ക് ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പോലിസ് സ്ഥിരീകരിച്ചിട്ടില്ല. യുവാക്കളിലൊരാള്‍ നാടന്‍ തോക്കും ഗ്രനേഡും റിസോര്‍ട്ട് ജീവനക്കാരെ കാണിച്ചിരുന്നുവെന്നും പറയുന്നു.

Tags: