മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Update: 2024-06-20 09:31 GMT

മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്‌റഫ്(44), ഭാര്യ സാജിത(37), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പോലിസ് നല്‍കുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് സാജിതയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു.

Tags: