ക്ഷേത്രത്തിന് വേണ്ടി പോലിസുകാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് റൂറല്‍ എസ്പി
കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ വി ജോര്‍ജാണ് നിര്‍ബന്ധിത പിരിവിന് നിര്‍ദേശം നല്‍കിയിരുന്നത്.
കോഴിക്കോട്: ക്ഷേത്രത്തിന് വേണ്ടി പോലിസുകാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് റൂറല്‍ എസ്പി പിരിവ് അനുവദിക്കില്ലെന്ന് കാണിച്ച് എസ് പി ഡോ. എ ശ്രീനിവാസ് നിലവിലെ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ വി ജോര്‍ജാണ് നിര്‍ബന്ധിത പിരിവിന് നിര്‍ദേശം നല്‍കിയിരുന്നത്.
കമ്മീഷണറുടെ നിര്‍ദേശം പോലിസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് എസ്പിയുടെ കത്തില്‍ പറയുന്നു. ക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് നിലവിലെ കമ്മീഷണര്‍ക്ക്, റൂറല്‍ എസ്പി നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് റൂറല്‍ പോലിസ് ജില്ലയില്‍ നിന്ന് പിരിവ് നടത്താന്‍ കഴിയില്ലെന്ന് കത്തിലുണ്ട്.
പോലിസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പോലിസുകാരും നിര്‍ബന്ധ പിരിവ് നല്‍കണമെന്നായിരുന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പ് എ വി ജോര്‍ജിന്റെ സര്‍ക്കുലര്‍. എല്ലാ പോലിസുകാരില്‍ നിന്നും ഒരു മാസം 20 രൂപ വീതം സിഐമാര്‍ പിരിച്ച് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
കോഴിക്കോട് സിറ്റി പരിധിയിലെ പോലിസുകാര്‍ ഇപ്പോഴും നിര്‍ബന്ധിത അമ്പലപ്പിരിവ് നല്‍കുന്നുണ്ട്. മാര്‍ച്ച് 22 നാണ് കോഴിക്കോട് ജില്ലാ മുന്‍ പോലിസ് മേധാവി എ വി ജോര്‍ജ് വിവാദ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളോ ഉത്തരവോ ഇല്ലാതെയായിരുന്നു എ വി ജോര്‍ജിന്റെ ഇടപെടല്‍. 2022 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം ഉറപ്പുവരുത്തിയായിരുന്നു അമ്പലപ്പിരിവിനുള്ള ഉത്തരവ്.
