ശബരിമല നടയടച്ചത് സുപ്രിംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി

തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-01-02 05:50 GMT

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയെന്നതിന്റെ പേരില്‍ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.നിയമവാഴ്ച ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.


Tags: