വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം

Update: 2021-05-02 04:03 GMT

തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ആദ്യ റൗണ്ടില്‍ ഇടതുമുന്നേറ്റം. എല്‍ഡിഎഫ്-87, യുഡിഎഫ്-51, എന്‍ഡിഎ-2 എന്നിങ്ങനെയാണ് ലീഡ് നില. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് മുന്നില്‍. അമ്പലപ്പുഴയില്‍ എച്ച് സലാം, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍, പേരാമ്പ്രയില്‍ സി എച്ച് ഇബ്രാഹീംകുട്ടി, പാറശ്ശാലയില്‍ അന്‍സജിത റസല്‍, പിറവത്ത് അനൂപ് ജേക്കബ്, ഗുരുവായൂരില്‍ കെ എന്‍ എ ഖാദര്‍, വടക്കാഞ്ചേരി അനില്‍ അക്കരെ, പൊന്നാനിയില്‍ നന്ദകുമാര്‍, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, കല്‍പ്പറ്റയില്‍ ടി സിദ്ദീഖ്, പുനലൂരില്‍ അബ്ദുര്‍റഹ്‌മാന്‍ രണ്ടത്താണി, തിരൂരങ്ങാടി കെ പി എ മജീദ്, കൊട്ടാരക്കരയില്‍ രശ്മി, കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി, കൂത്തുപറമ്പില്‍ കെ പി മോഹനന്‍ എന്നിവര്‍ മുന്നില്‍.

കൂത്തുപറമ്പ്

കെ പി മോഹനന്‍ (എല്‍ഡിഎഫ്)- 8402

പൊട്ടങ്കണ്ടി അബ്ദുല്ല (യുഡിഎഫ്)- 4204

സദാനന്ദന്‍ മാസ്റ്റര്‍ (ബിജെപി)- 1279

തലശ്ശേരി

എ എന്‍ ഷംസീര്‍ (എല്‍ഡിഎഫ്)- 7025

എം പി അരവിന്ദാക്ഷന്‍ (യുഡിഎഫ്)- 3297

സി ഒ ടി നസീര്‍ (സ്വത)- 108


9.53 ധര്‍മ്മടത്ത് പിണറായി വിജയന്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് 3000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. തുടക്കം മുതല്‍ മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിണറായി വിജയന് 8434 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി രഘുനാഥന്‍ (യുഡിഎഫ്)- 5083, സി കെ പത്മനാഭന്‍ (ബിജെപി)- 1064 എന്നിങ്ങനെയാണ് വോട്ടുനില.

Tags:    

Similar News