പ്ലസ് വണ്‍ പ്രവേശനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം; സീറ്റില്ലാതെ മലബാറിലെ വിദ്യാര്‍ഥികള്‍

മലബാറിലെ പ്‌ളസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഈ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Update: 2021-09-01 04:58 GMT

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാറായപ്പോഴും വേണ്ടത്ര സീറ്റുകളില്ലാതെ മലബാറിലെ വിദ്യാര്‍ഥികള്‍. തൃശ്ശുര്‍ മുതല്‍ കാസര്‍കോട് വരെയുളള ഏഴ് ജില്ലകളിലായി 60000ത്തോളം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പ്‌ളസ് വണ്‍ സീറ്റ് ലഭിക്കാതെ വരും. എല്ലാ വിഷയങ്ങള്‍ക്കും എപ്‌ളസ് കിട്ടിയവര്‍ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്.


സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പത്താം ക്‌ളാസ് പാസായ മലപ്പുറം ജില്ലയിലാണ് പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് ഏറ്റവും ബാധിക്കുന്നത്. 75,257 കുട്ടികളാണ് മലപ്പുറത്ത് ഈ വര്‍ഷം പത്താം ക്‌ളാസ് പാസായത്. എന്നാല്‍ ഇവിടെ ആകെയുളളത് 50,340 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രം. 25,000ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കില്ല. ഇവര്‍ മറ്റു വഴികള്‍ തേടേണ്ടിവരും.


മലബാറിലെ പ്‌ളസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഈ മേഖലയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് പ്രാബല്യത്തില്‍ വന്നാല്‍ പോലും കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കില്ല. സിബിഎസ്ഇ ഐസിഎസ്‌സി സിലബസുകളില്‍ പഠിച്ച കുട്ടികള്‍ കൂടി എത്തുന്നതോടെ പ്രതിസന്ധിയുടെ രൂക്ഷമാകും.




Tags:    

Similar News