കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തില്‍; വിക്ഷേപണം വിജയകരം

കാര്‍ട്ടോസാറ്റ് 3ന് 1,625 കിലോഗ്രാം ഭാരമാണ് ഉള്ളത്. ബഹിരാകാശത്ത് ഇതിന് അഞ്ചു വര്‍ഷമാണ് കാലാവധി. 97.5 ഡിഗ്രി ചരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണ പഥത്തിലാണ് കാര്‍ട്ടോസാറ്റ് 3 സ്ഥാപിക്കുക.

Update: 2019-11-27 05:18 GMT

ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്3യുടെ വിക്ഷേപണം വിജയകരം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് കാര്‍ട്ടോസാറ്റ്3 കുതിച്ചുയര്‍ന്നത്. പിഎസ് എല്‍ വിയുടെ 49ാമത് വിക്ഷേപണമാണ് ഇത്.

കാര്‍ട്ടോസാറ്റ് 3ന് 1,625 കിലോഗ്രാം ഭാരമാണ് ഉള്ളത്. ബഹിരാകാശത്ത് ഇതിന് അഞ്ചു വര്‍ഷമാണ് കാലാവധി. 97.5 ഡിഗ്രി ചരിവില്‍ 509 കിലോമീറ്റര്‍ ഭ്രമണ പഥത്തിലാണ് കാര്‍ട്ടോസാറ്റ് 3 സ്ഥാപിക്കുക. വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോ സാറ്റ് 3. നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നീ മേഖലകളില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പനഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള കാര്‍ട്ടോസാറ്റ് 3 നല്‍കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ പഠനത്തിനും പ്രതിരോധ ആവശ്യങ്ങള്‍ക്കുമെല്ലാം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.ഇസ്‌റോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം കൊടുക്കുന്നത്.മാര്‍ച്ചിലാണ് ന്യൂ സ്‌പേസ് ഇന്ത്യ സ്ഥാപിച്ചത്.

അമേരിക്കന്‍ കമ്പനികളുമായുള്ള വിക്ഷേപണ കരാര്‍ എത്ര രൂപയുടേതാണെന്ന വിവരം ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടില്ല. ഈ മാസം 25 നായിരുന്നു നേരത്തേ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 7:28ന് തന്നെ ആരംഭിച്ചിരുന്നു.


Tags:    

Similar News