പിഎസ്എല്‍വി-സി 49 വിക്ഷേപണം വിജയകരം; ഒമ്പത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക്

പ്രതികൂല കാലാവസ്ഥയിലും രാപ്പകല്‍ ഭേദമില്ലാതെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

Update: 2020-11-07 10:58 GMT
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ ഇഒഎസ് 1 നൊപ്പം ഒമ്പത് ഉപഗ്രഹങ്ങളുമായുള്ള പിഎസ്എല്‍വിസി 49 വിക്ഷേപണം വിജയകരമെന്നു ഐഎസ്ആര്‍ഒ. ഉച്ചകഴിഞ്ഞ് 3.12 നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ത്യയുടെ 51-മത്തെ ബഹിരാകാശ ദൗത്യമാണ് പിഎസ്എല്‍വി-സി49. പ്രതികൂല കാലാവസ്ഥക്കിടെയാണ് വിക്ഷേപണം നടന്നത്. അഞ്ച് മിനിറ്റോളം കൗണ്ട് ഡൗണ്‍ നിര്‍ത്തിവയ്ക്കുന്ന അവസ്ഥയും ഉണ്ടായി.


കൃഷി, വാന നിരീക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് റിസാറ്റ് 2 ബിആര്‍ 2 എന്ന് പേരിട്ട ഭൗമ നിരീക്ഷണ ഉപഗ്രഹം. പ്രതികൂല കാലാവസ്ഥയിലും രാപ്പകല്‍ ഭേദമില്ലാതെ തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനാകും എന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. സുരക്ഷാ നിരീക്ഷണ കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക വെബ്സൈറ്റില്‍ കാണിച്ചിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകളിലും പിഎസ്എല്‍വിസി49 വിക്ഷേപം കാണിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ തയ്യാറാക്കിയ വെര്‍ച്വുല്‍ കണ്ട്രോള്‍ സെന്ററില്‍ നിന്നായിരുന്നു സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. ലിത്വാനിയ (1ടെക്‌നോളജി ഡെമോസ്ട്രേറ്റര്‍), ലക്‌സംബര്‍ഗ് (ക്ലിയോസ് സ്‌പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷന്‍ ഉപഗ്രഹങ്ങള്‍), യുഎസ് (4ലെമൂര്‍ മള്‍ട്ടി മിഷന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍) എന്നിവയാണ് വിദേശത്തുനിന്നുള്ള 9 ഉപഗ്രഹങ്ങള്‍.




Tags: