ഐഎസ്ആര്‍ഒ ചാരക്കേസ്: നീതി തേടി മാലി സ്വദേശിനി ഫൗസിയ ഹസനും കോടതിയിലേക്ക്
സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് ചെയ്തത്. ചികില്‍സാര്‍ത്ഥം കേരളത്തിലെത്തിയ മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെചാരക്കേസില്‍ കുടുക്കി പോലിസ് അറസ്റ്റ് ചെയ്യുകയും കടുത്ത പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തിരുന്നു.
കേസില്‍ രാഷ്ട്രീയം ഉണ്ടെന്നും താനുള്‍പ്പെടെയുള്ളവരെ ഇരകളാക്കപ്പെടുകയായിരുന്നെന്നും മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നാണ് ഫൗസിയ ഹസന്റെ പുതിയ പ്രതികരണം. കേസില്‍ തങ്ങള്‍ ആയുധമാവുകയായിരുന്നെന്നും ഫൗസിയ പ്രതികരിച്ചു.ചാരക്കേസിന് പിന്നില്‍ അന്നത്തെ പോലിസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തനിക്കും മറിയം റഷീദയ്ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അതിന് അര്‍ഹതയുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും-ഫൗസിയ പറഞ്ഞു.
കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടാണ്. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ഇവരെ ആദ്യം കാണുന്നത്. അതുവരെ നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം കേസ് കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രിംകോടതി കണ്ടെത്തി. തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി നമ്പി നാരായണന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു സുപ്രിം കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പ്രസ്താവം നടത്തിയത്്. കൂടാതെ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.കഴിഞ്ഞ വര്‍ഷം നമ്പി നാരായണന് കേരള സര്‍ക്കാര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കൈമാറിയിരുന്നു.
