നാവിക സേനയുടെ നേതൃത്വത്തില്‍ കടലില്‍ വന്‍ മയക്കുമരുന്നു വേട്ട; വിദേശ മല്‍സ്യ ബന്ധന ബോട്ടില്‍ നിന്നും മൂവായിരം കോടിയുടെ മയക്കു മരുന്നു പിടിച്ചു

300 കിലോയോളം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.ഇതിന് രാജ്യാന്തര മാര്‍ക്കറ്റില്‍ ഏകദേശം 3000 കോടി രൂപ വില വരും.ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ സുവര്‍ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറബികടലില്‍ വെച്ച് മല്‍സ്യ ബന്ധന ബോട്ട് പിടികൂടിയിരിക്കുന്നത്.

Update: 2021-04-19 11:02 GMT

കൊച്ചി: മൂവായിരം കോടിയുടെ മയക്കുമരുന്നുമായി വിദേശ മല്‍സ്യബന്ധന ബോട്ട് നാവിക സേനയുടെ പിടിയിലായി.ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ സുവര്‍ണയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറബികടലില്‍ വെച്ച് മല്‍സ്യ ബന്ധന ബോട്ട് പിടികൂടിയിരിക്കുന്നത്.പിടികൂടിയ കപ്പല്‍ കൊച്ചിയിലെ തുറമുഖത്ത് എത്തിച്ചു. നാവിക സേനയുടെയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയുടെയും നേതൃത്വത്തില്‍ ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് നാവിക സേന അധികൃതര്‍ പറഞ്ഞു.അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്.ഇവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.

അറബികടലില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു നാവിക സേന കപ്പലായ സുവര്‍ണ.മല്‍സ്യ ബന്ധന ബോട്ടിന്റെ യാത്രയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കപ്പിലിലെ ഉദ്യോഗസ്ഥര്‍ ബോട്ടിനെ പിന്തുടര്‍ന്നത്.തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കു മരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് നാവിക സേന ബോട്ട് കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.300 കിലോയോളം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.ഇതിന് രാജ്യാന്തര മാര്‍ക്കറ്റില്‍ ഏകദേശം 3000 കോടി രൂപ വില വരും.നാവിക സേനയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വിലയ മയക്കുമരുന്നുവേട്ടയാണിത്.

Tags:    

Similar News