24 മണിക്കൂറിനിടെ 47,905 കൊവിഡ് കേസുകള്‍; 57,718 രോഗമുക്തര്‍; രാജ്യത്ത് രോഗ ബാധിതര്‍ 87 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,905 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷത്തോട് അടുക്കുകയാണ്. 86,83,917 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 52,718 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 550 പേരാണ് രോഗംമൂലംമരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,28,121 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 80 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 80,66,502 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 4,89,294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 11,93,358 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 12,19,62,509 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 4,907 പുതിയ കൊവിഡ് കേസുകളും 125 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഈ മണിക്കൂറില്‍ 9,164 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു. 88,070 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 17,31,833 ആയി ഉയര്‍ന്നു. 15,97,255 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 45,560 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.