കൊവിഡ് മഹാമാരിയില്‍ കൊഴിഞ്ഞുവീണ മനുഷ്യശരീരങ്ങള്‍ ഇടതടവില്ലാതെ കത്തിയെരിയുന്ന ന്യൂഡല്‍ഹി സീമാപുരിയിലെ ഹൃദയഭേദകമായ ശ്മശാനക്കാഴ്ചകള്‍

ചിത്രങ്ങള്‍: സിറാജ് അലി കടപ്പാട്: ദി വയര്‍

Update: 2021-04-30 05:44 GMT

    കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയും വിറങ്ങലിച്ചു നില്‍ക്കുകയാണ്. പ്രാണവായു ലഭിക്കാതെ ശ്വാസം മുട്ടി പലരും മരണത്തിനു കീഴടങ്ങുകയാണ്. ന്യൂഡല്‍ഹി സീമാപുരി ശ്മശാനത്തില്‍ ഇടതടവില്ലാതെ മനുഷ്യശരീരങ്ങള്‍ വെന്തെരിയുകയാണ്. ശ്മശാന നടത്തിപ്പുകാരും സന്നദ്ധ പ്രവര്‍ത്തകരും വിശ്രമമില്ലാതെ രാപ്പകല്‍ സംസ്‌കാരം നടത്തുകയാണ്. ഒരു രാജ്യത്തിന്റെ തന്നെ പ്രതീകാത്മക ചിത്രമായി സീമാപുരിയിലെ ശ്മശാനക്കാഴ്ചകള്‍ മാറുകയാണ്. ദി വയറിനു വേണ്ടി സിറാജ് അലി പകര്‍ത്തിയ ചിത്രങ്ങളിലൂടെ...

ന്യൂഡല്‍ഹിയിലെ സീമാപുരി ശ്മശാനം

ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങ് മൊബാലില്‍ പകര്‍ത്തുന്നു


 

ശവസംസ്‌കാരത്തിന് മേല്‍നോട്ടം വഹിക്കുന്ന ജിതേന്ദര്‍ സിങ് ഷുണ്ടി


സംസ്‌കരിക്കപ്പെട്ട ബന്ധുവിനു വേണ്ടി പ്രാര്‍ഥന നടത്തുന്ന യുവാവ്‌


 

കുടംബത്തിലെ നാലുപേര്‍ ചേര്‍ന്ന് ബന്ധുവിന്റെ മൃതദേഹം കൊണ്ടുവരുന്നു. ഓരോ അര മണിക്കൂറിലും ഇവിടെ മൃതദേഹം കൊണ്ടുവരുന്നുണ്ട്.


 

മൃതദേഹങ്ങള്‍ വെന്തെരിയുമ്പോള്‍ നിലയ്ക്കാതെ തീയും പുകയും ഉയരുന്നു


കത്തിയെരിയുന്ന മൃതദേഹത്തിനരികെ പിപിഇ കിറ്റ് ധരിച്ചുനില്‍ക്കുന്ന യുവാവ്‌


 


Tags: