ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം

84.33 ശതമാനമാണ് സംസ്ഥാനത്തെ വിജയം. 3,11,375 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചു. 83.75 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.

Update: 2019-05-08 05:58 GMT

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് സംസ്ഥാനത്തെ വിജയം. 3,69,238 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചു. 83.75 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് (87.44), കുറവ് പത്തനംതിട്ടയില്‍ (78). സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04, എയ്ഡഡ് സ്‌കൂളുകള്‍- 86.36, അണ്‍ എയ്ഡഡ്- 77.34 ശതമാനം, സ്‌പെഷ്യല്‍ സ്‌കൂള്‍- 98.64, ടെക്‌നിക്കല്‍- 69.72, ആര്‍ട്ട് (കലാമണ്ഡലം)- 93.59 എന്നിങ്ങനെയാണ് വിജയം. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 43.48 ശതമാനമാണ് വിജയം.

79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍- 12, എയ്ഡഡ്- 25, അണ്‍ എയ്ഡഡ്- 34, സ്‌പെഷ്യല്‍- 8 എന്നിവ ഉള്‍പ്പെടുന്നു. 14,244 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 183 വിദ്യാര്‍ഥികള്‍ 1200 ല്‍ 1200 ഉം നേടി മികച്ച വിജയം കരസ്ഥമാക്കി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത്- 1,865 വിദ്യാര്‍ഥികള്‍. പിന്നാക്കം നില്‍ക്കുന്ന 14 സ്‌കൂളുകളില്‍ നടപ്പാക്കിയ പ്രത്യേക ബോധനപ്രവര്‍ത്തനങ്ങളുടെ ഫലമായി വിജശതമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇയില്‍ 80.07 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. prd live, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ലഭ്യമാകും. prd live ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമാണ്; മറ്റുള്ളവ പ്ലേ സ്‌റ്റോറില്‍ മാത്രം. 

Tags:    

Similar News