ഹിജാബ് ഹരജിയിലെ വിധി നാളെ; ബംഗളൂരുവില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2022-03-14 15:39 GMT

ബംഗളൂരു: ഹിജാബ് ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരേ മുസ് ലിം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. രാവിലെ 10:30നാണ് കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ചാണ് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലിസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു.


നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.

ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്് കോടതി വിലക്കുകയും ചെയ്തിരുന്നു.

Tags:    

Similar News