ജമ്മുകശ്മീരില്‍ പാക് വെടിവയ്പ് തുടരുന്നു; അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി

പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന്റെ അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് സൈന്യം അറിയിച്ചു.

Update: 2019-02-27 05:37 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിവയ്പ് തുടരുന്നു. നിയന്ത്രണ രേഖയിലെ ഉറിയിലാണ്് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്. ഗ്രാമീണരെ മറയാക്കിയാണ് പാക് സൈന്യം മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്ഥാന്റെ അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്. രജൗരി, പൂഞ്ച് ജില്ലകളിലായി 15 പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്ഥാന്‍ ആക്രമണം. പൂഞ്ചിലെ കൃഷ്ണ ഗാട്ടി, ബാലാക്കോട്ടെ, മാന്‍കോട്ടെ, താര്‍ക്കണ്ടി, രജൗരിയിലെ കലാല്‍, ബാബ ഖോരി, കല്‍സിയാന്‍, ലാം, ജന്‍ഗര്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

Tags: