സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 30,200 രൂപ

പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് സ്വര്‍ണവില ഇന്ന് കൂടിയത്. പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്.

Update: 2020-01-06 06:38 GMT

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് സ്വര്‍ണവില ഇന്ന് കൂടിയത്. പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപയാണ് പവന് കൂടിയത്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. 1,577 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില. ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയായിരുന്നു നിരക്ക്. സ്വര്‍ണ വില പവന് 30,000 കടന്നതോടെ വിപണിയില്‍ വലിയ ആശങ്കയാണ് ഉള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് പവന് വില 30,000 കടക്കുന്നത്. അമേരിക്ക ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ പെട്ടെന്ന വില കുതിച്ചാതാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.