വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യ കൊവിഡ് പരിശോധന

Update: 2021-02-26 09:47 GMT

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന എല്ലാവര്‍ക്കും കേരളത്തില്‍ സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപകമാവാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വൈറസ് വകഭേദത്തിന് സാധ്യത കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവരുടെ കയ്യില്‍ കൊവിഡ് ഫലം ഉണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ വീണ്ടും പരിശോധന നടത്തും. വിദേശത്ത് നിന്ന്് എത്തുന്നവരുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം ഉടന്‍ കൈമാറും. തുടര്‍ന്ന് ആരോഗ്യ വകുപ്പന്റെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്ന് വരുമ്പോള്‍ ടെസ്റ്റ് ഫലം ഉള്ളവരില്‍ നിന്ന് പോലും നേരത്തെ 1700 രൂപ നിരക്കില്‍ വീണ്ടും പരിശോധന നടത്തുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് മലയാളികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായി സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: