വെടിയേറ്റ് ചികില്‍സയിലിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ മരിച്ചു
ടോക്യോ: വെടിയേററ് ചികില്‍സയിലിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ മരിച്ചു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് 67 കാരനായ ആബെക്കെതിരേ യുവാവ് വെടിയുതിര്‍ത്തത്. ജപ്പാനിലെ പടിഞ്ഞാറന്‍പ്രദേശത്തെ നാര നഗരത്തില്‍വച്ച് ഏതാനും മണിക്കൂറുകള്‍ക്കുമുമ്പാണ് ആക്രമണം നടന്നത്. ഒരു ഗ്രാഫിക് ഐലന്റില്‍ വച്ച് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഫ്യൂമിയോ കിദിഷ ആക്രമണത്തെ അപലപിച്ചു.
ഏകദേശം 11.30ഓടെ തെട്‌സുയ യമഗമിയെന്ന അക്രമിയാണ് അദ്ദേഹത്തിനു നേരെ ആക്രമണമഴിച്ചുവിട്ടത്. വെടിവച്ചയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്തുന്നായിരുന്നു ആക്രമണം. മുന്‍സൈനികനാണ് പ്രതി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.