വിദേശ സംഭാവന സ്വീകരിക്കാം; മിഷനറീസ് ഓഫ് ചാരിറ്റിയുടെ രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു

രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതോടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശത്തു നിന്നു സംഭാവനയായി പണം സ്വീകരിക്കാനാവുമെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നതിനും തടസ്സമില്ല.

Update: 2022-01-08 06:07 GMT

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുസ്ഥാപിച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ മന്ത്രാലയം വിസമ്മതിച്ചത്.

രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചതോടെ മിഷനറീസ് ഓഫ്ചാരിറ്റിക്ക് വിദേശത്തു നിന്നു സംഭാവനയായി പണം സ്വീകരിക്കാനാവുമെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നതിനും തടസ്സമില്ല.

ആഭ്യന്തര മന്ത്രാലയം എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷനറീസ് ഒഫ് ചാരിറ്റി എസ്ബിഐക്കു കത്തു നല്‍കിയിരുന്നു. വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെങ്കില്‍ നിജസ്ഥിതി വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്നാണ് റിപോര്‍ട്ടുകള്‍ വന്നത്.

അതേസമയം, സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.


Tags:    

Similar News