ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നത് ഒരു മാസം കൂടി നീട്ടി

75 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്ത പശ്ചാത്തലത്തില്‍ വന്‍ ഗതാഗത കുരുക്കിന് കാരണമാകുമെന്നതിനാലാണ് ഒരു മാസം നീട്ടി നല്‍കിയത്.

Update: 2019-12-14 14:28 GMT

കോഴിക്കോട്: ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി ദേശീയപാത അതോറിറ്റി. നാളെ മുതല്‍ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് സംവിധാനമാണ് ജനുവരി 15 ലേക്ക് നീട്ടിയത്. 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്ത പശ്ചാത്തലത്തില്‍ വന്‍ ഗതാഗത കുരുക്കിന് കാരണമാകുമെന്നതിനാലാണ് ഒരുമാസം നീട്ടി നല്‍കിയത്. വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഡിസംബര്‍ 15ലേക്ക് ഇത് നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയത്.

പൗരന്‍മാരുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു. നിശ്ചിത വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്. 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ് ടാഗ് കൊടുത്തുമായിരിക്കും ട്രാക്കുകളിലൂടെ കടത്തിവിടുക.

ഫാസ്ടാഗ്

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കും. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്, ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിങ് നടത്താം.

Tags:    

Similar News