സമുദായ നേതൃത്വങ്ങളോട് ശത്രുതയില്ല; അടച്ച വാതിലുകള്‍ മുട്ടിത്തുറക്കാനില്ലെന്ന് കോടിയേരി
എന്‍എസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു. അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വാക്‌പോരിനോട് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
കോട്ടയം: സമുദായ നേതൃത്വങ്ങളോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു. അടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വാക്‌പോരിനോട് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
എന്‍എസ്എസ്സിനെ ആക്രമിക്കുകയല്ല ചെയ്തത്. സമുദായ നേതാക്കളോട് സൗഹൃദനിലപാടാണുള്ളത്. നിലപാട് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. എന്‍എസ്എസ്സുമായി വിയോജിപ്പ് ശബരിമല യുവതീ പ്രവേശനത്തില്‍ മാത്രമാണ്. സുപ്രിംകോടതി എന്‍എസ്എസ്സിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എന്‍എസ്എസ്സിന് വിയോജിപ്പുണ്ട്. ഇപ്പോള്‍ സുപ്രിംകോടതിയുടെ വിധിയെ അനുകൂലിക്കുക മാത്രമേ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കൂ. വിശ്വാസം എന്‍എസ്എസ്സിനെ രക്ഷിക്കട്ടെ. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി പറഞ്ഞു.
മോദി എത്രവട്ടം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന എഐസിസി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ക്രൈസ്തവ സഭയെ നിയന്ത്രിക്കാന്‍ ഒരു നിയമവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ച് ആക്ട് നിയമപരിഷ്‌കാര കമ്മീഷന്റെ അഭിപ്രായം മാത്രമാണെന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.