ആനക്കൊമ്പ്: മോഹന്‍ലാലിനെ കേസില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം

പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മുന്‍സിഫ് കോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഈ ആഴ്ച നല്‍കും.

Update: 2020-06-23 11:12 GMT

പെരുമ്പാവൂര്‍: നിയമവിരുദ്ധമായി ആനകൊമ്പുകള്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരായ നിയമ നടപടി ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ നീക്കം നടത്തുന്നു. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മുന്‍സിഫ് കോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഈ ആഴ്ച നല്‍കും. 2011ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 13 ജോഡി ആനകൊമ്പുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 1972ലെ വനസംരക്ഷണനിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

കൊടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജി ധനിക് ലാല്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ദീര്‍ഘകാലമായി മോഹന്‍ലാല്‍ ആനകൊമ്പുകള്‍ സൂക്ഷിക്കുന്നുവെന്നും രേഖകളോ അനുമതിയോ ഇല്ലാതെ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ആനക്കൊമ്പുകള്‍ കടത്തി എന്നും പറയുന്നുണ്ട്.


Tags: