മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം: ബില്ല് രാജ്യസഭയിലും പാസായി

165 പേര്‍ അനുകൂലിച്ചപ്പോള്‍ ഏഴുപേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

Update: 2019-01-09 17:12 GMT

ന്യൂഡല്‍ഹി: ജനറല്‍ കാറ്റഗറിയില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യഭ്യാസത്തിലും 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ല് ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും പാസായി. ഭേദഗതി വേണമെന്ന സിപിഎം നിര്‍ദേശം തള്ളിയപ്പോള്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 165 പേര്‍ അനുകൂലിച്ചപ്പോള്‍ ഏഴുപേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ല് സെലക്റ്റ് കമ്മിറ്റി വിടണമെന്നും സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്നുമുള്ള ആവശ്യവും തള്ളി. മുസ്്‌ലിംലീഗ്, ഡിഎംകെ, ആംആദ്മി പാര്‍ട്ടി അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. നേരത്തേ ലോക്‌സഭയില്‍ കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെ മൂന്നിനെതിരേ 323 വോട്ടുകള്‍ക്കാണു ബില്ല് പാസായിരുന്നത്. രണ്ട് മുസ്്‌ലിം ലീഗ് പ്രതിനിധികളും എംഐഎം പ്രതിനിധി അസദുദ്ദീന്‍ ഉവൈസിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ അണ്ണാ ഡിഎംകെ ഇറങ്ങിപ്പോവുകയായിരുവന്നു. പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചാണ് സാമ്പത്തിക സംവരണ ബില്ല് കൊണ്ടുവന്നത്.




Tags:    

Similar News