'ഏറ്റവും മലിന വായുവുള്ള രാജ്യങ്ങളിലൊന്ന്'; തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ട്രംപ്

'ചൈനയെ നോക്കൂ, എത്ര മലിനമാണ്. റഷ്യയെയും ഇന്ത്യയെയും നോക്കൂ. വായു മലിനമാണ്' എന്നായിരുന്നു പരാമര്‍ശം.

Update: 2020-10-23 05:27 GMT

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സംവാദത്തിനിടെ ഇന്ത്യയ്‌ക്കെതിരേ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നായിരുന്നു ജോ ബൈഡനുമായുള്ള സംവാദത്തിനിടെ ട്രംപിന്റെ പരാമര്‍ശം. 'ചൈനയെ നോക്കൂ, എത്ര മലിനമാണ്. റഷ്യയെയും ഇന്ത്യയെയും നോക്കൂ. വായു മലിനമാണ്' എന്നായിരുന്നു പരാമര്‍ശം. ജയിച്ചാല്‍ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുംമുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

    കൊവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതികളില്ല. കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡന്‍ സംവാദത്തില്‍ പറഞ്ഞു. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു. അതേസമയം, തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നും ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ തയ്യാറാവുമെന്ന് ട്രംപ് മറുപടി നല്‍കി. ഡെമോക്രാറ്റ് ഭരണമുള്ള ന്യുയോര്‍ക് ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും ട്രംപ് തിരിച്ചടിച്ചു.

Donald Trump Shifts Blame India On Climate Change




Tags: