സ്ഥിതി ആശങ്കാജനകം, പോലിസ് പരാജയം; സൈന്യം വരണമെന്ന് കെജ്‌രിവാള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

Update: 2020-02-26 06:24 GMT
ന്യൂഡല്‍ഹി: കലാപം തുടരുന്ന ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കലാപം തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടിരിക്കുന്നകയാണ്. ഡല്‍ഹിയില്‍ പോലിസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പോലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും സംഘപരിവാര്‍ ആക്രമണം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുല്‍പുരിയിലെ ടയര്‍മാര്‍ക്കറ്റ് ഇന്ന് വീണ്ടും അക്രമികള്‍ അഗ്‌നിക്ക് ഇരയാക്കി. തുടര്‍ച്ചയായ അക്രമങ്ങള്‍ നടന്ന ഇടമായിട്ടും, തീവെപ്പ് തുടങ്ങിയപ്പോള്‍ ഇവിടെ ഒരു പോലിസുകാരന്‍ പോലുമുണ്ടായിരുന്നില്ല. പിന്നീട് തീ ആളിപ്പടര്‍ന്നപ്പോള്‍ മാത്രമാണ് ഇവിടേക്ക് പോലിസുദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും എത്തിയത്.


Tags:    

Similar News